കേരളം
വയോജനങ്ങള്‍ക്ക് റെയില്‍വെ യാത്ര കൂലിയില്‍ ഇളവ് അനുവദിക്കണം സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ്
തൃക്കരിപ്പൂര്‍: കൊവിഡ് കാലത്ത് പിന്‍ വലിച്ച റെയില്‍വെ യാത്രക്കാരായ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 50 ശതമാനം യാത്രികൂലിയിലെ ഇളവ് പുന:സ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു. വൃദ്ധജനങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ഇതാദ്യമായി വയോജന വകുപ്പ് രൂപ വല്കരിക്കുന്നതിന് നേതൃത്വം കൊടുത്ത കേരള സര്‍ക്കാറിനെ യോഗം അഭിനന്ദിച്ചു.
സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വളപ്പില്‍ ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി ഉദ്ഘാടനം ചെയ്തു. വേണു ഗോപാലന്‍ പൈനി ആമുഖ ഭാഷണം നടത്തി. ജില്ലാ .ഭാരവാഹികളായ പ്രഭാകരന്‍ കരിച്ചേരി, പി.ഒ യോഹന്നാന്‍, ബാലന്‍ കെ വലിയപറമ്പ്, കെ.പി ബാലകൃഷ്ണന്‍ ബഡൂര്‍ സംസാരിച്ചു.
സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ്സ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ഭാരവാഹികള്‍: കെ.ശ്രീനിവാസന്‍ (പ്രസിഡന്റ്), പി.പി ഗംഗാധരന്‍, രാജന്‍ പാലായി, കെ.കുര്യാക്കോസ് (വൈസ്പ്രസിഡന്റ്), തെക്കുമ്പാടന്‍ ബാലകൃഷ്ണന്‍ (സെക്രട്ടറി), കെ. ശ്രീധരന്‍ ചീമനി, പി.കെ സുധാകരന്‍ വരക്കാട്, വി.വി കുഞ്ഞിരാമന്‍ പടന്ന (സെക്രട്ടറി), സതീഷ് ബാബു ഈസ്റ്റ് എളേരി (ട്രഷറര്‍).