THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

കിഫ്ബിയില്‍ ഭരണ-പ്രതിപക്ഷം നേര്‍ക്കുനേര്‍; കിഫ്ബി ഖജനാവ് തകര്‍ത്തെന്ന് മുഖ്യമന്ത്രി

Shareef Kooleri · 28-10-2026 12:44 PM IST

തിരുവനന്തപുരം: കിഫ്ബിയെച്ചൊല്ലി നിയമസഭയില്‍ രൂക്ഷമായ തര്‍ക്കം. കേരളത്തിന്റെ ധനസ്ഥിതി കിഫ്ബി തകര്‍ത്ത് തരിപ്പണമാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതികള്‍ സ്തംഭിച്ചതില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നോട്ടീസ് നല്‍കിയത്. കിഫ്ബിയെ തകര്‍ത്ത ചതിയന്‍ ചന്തു യുഡിഎഫാണെന്ന് കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. കോര്‍പറേറ്റ് വല്‍കരണ അജണ്ട നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കിഫ്ബി എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് വിഷമമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.