കേരളം
മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി; ഹാഷിം ബംബ്രാണി പ്രസിഡന്റ്, ഇർഷാദ് മൊഗ്രാൽ ജനറൽ സെക്രട്ടറി, ടി.കെ ഹസീബ് ട്രഷറർ
കാസർകോട് : മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കൗൺസിൽ യോഗം കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്നു അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ശാഖ, പഞ്ചായത്ത് - മുനിസിപ്പൽ, നിയോജക മണ്ഡലം കമ്മിറ്റികൾ നിലവിൽ വന്നതിതിനെ തുടർന്ന് ജില്ലാ സമ്മേളനം കൂടി നടന്നതിന് ശേഷമാണ് കൗൺസിൽ യോഗം ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തത്.യോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹിലിയ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ വൺ ഫോർ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ടി.ഡി കബീർ, നൗഷാദ് വള്ളപ്പാടം, ജില്ലാ ഭാരവാഹികളായ ഷാനവാസ് എം.ബി, എം.എ നജീബ്, എ. മുഖ്താർ, ഹാരിസ് തായൽ, ഷംസുദ്ധീൻ ആവിയിൽ, ഹാരിസ് അങ്കക്കളരി, റഹ്‌മാൻ ഗോൾഡൻ, റഫീഖ് കേളോട്ട്, എ.ജി.സി ഷംസാദ്, എം.പി നൗഷാദ്, നൂറുദ്ധീൻ ബെളിഞ്ചം പ്രസംഗിച്ചു.
ഭാരവാഹികൾ : ഹാഷിം ബാംബ്രാണി (പ്രസിഡന്റ്), ഇർഷാദ് മൊഗ്രാൽ (ജനറൽ സെക്രട്ടറി), ടി.കെ ഹസീബ് (ട്രഷറർ), ശംസുദ്ധീൻ കിന്നിംഗാർ, ജീലാനി കല്ലങ്കൈ, വി.പി.പി ഷുഹൈബ്, റൗഫ് ബാവിക്കര, ആസിഫ് ബല്ല, ഇർഷാദ് മള്ളങ്കൈ, നദീർ കൊത്തിക്കാൽ, ഖാദർ ആലൂർ, ഹക്കീം മാര, കലന്തർ ഷാഫി (വൈസ് പ്രസിഡന്റുമാർ), നാസർ ഇടിയ, അനസ് കണ്ടത്തിൽ, റമീസ് ആറങ്ങാടി, സിറാജ് മഠത്തിൽ, ആസിഫ് ബദർ നഗർ, പി.വൈ ആസിഫ്, ഖലീൽ ശൈഖ്, സവാദ് അംഗഡിമുഗർ, തസ്‌ലീം ദേലംപാടി, ഖമറുദ്ധീൻ പടന്ന (ജോയിൻ്റ് സെക്രട്ടറിമാർ).