THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

പോളിയോ ദിനത്തില്‍ സൈക്കിള്‍ റാലിയും കൂട്ടയോട്ടവും സംഘടിപ്പിച്ചു

Shareef Kooleri · 25-10-2026 04:15 PM IST

തൃക്കരിപ്പൂര്‍: ലോക പോളിയോ ദിനത്തില്‍ റോട്ടറി ക്ലബ് തൃക്കരിപ്പൂര്‍ സൈക്ലിങ് ക്ലബ്, പയ്യന്നൂര്‍ വണ്‍ സ്റ്റെപ് എന്നിവയുടെ സഹകരണത്തോടെ സൈക്കിള്‍ റാലിയും കൂട്ടയോട്ടവും സംഘടിപ്പിച്ചു. തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ റാലി പയ്യന്നൂര്‍ കേളോത്ത് സമാപിച്ചു. പയ്യന്നൂര്‍ പെരുമ്പ മുതല്‍ കേളോത്ത് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. തൃക്കരിപ്പൂര്‍ ടൗണില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.ഡി മോഹന്‍ദാസ് മേനോന്‍ സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ.ടി.വി മധുസൂദനന്‍ അധ്യക്ഷനായി. ഡോ.കെ.സുധാകരന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. സൈക്ലിങ് ക്ലബ് പ്രസിഡന്റ് എ.കെ.അബ്ദുല്ലക്കുട്ടി, സെക്രട്ടറി ടി.പി ഉല്ലാസ്, ഡോ.വി.രാജീവന്‍, ഡോ.രാഹുല്‍ രാജന്‍, ഡോ.സപ്ന ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. സൈക്കിള്‍ റാലിക്ക് ഡോ.പി.കെ.ജയകൃഷ്ണന്‍, ഡോ.ടി.അബ്ദുല്‍ ജലീല്‍, മുഹമ്മദലി കുനിമ്മല്‍, എം.സി.ഹനീഫ, ടി.എംസി ഇബ്രാഹിം, സഞ്ജയ് വി.ഗോപാല്‍, ഇര്‍ഷാദ് ഇസ്മയില്‍, അരുണ്‍ നാരായണന്‍, ബി.സി.യാസര്‍ പടന്ന, ഷൗകത്തലി അക്കാളത്ത്, രതീഷ് രാമന്തളി, ഹക്കീം അപ്‌സര എന്നിവര്‍ നേതൃത്വം നല്‍കി.