THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

തങ്കയം മഹല്ലില്‍ അഗ്‌നിസുരക്ഷ ബോധവല്‍ക്കരണം നടത്തി

Shareef Kooleri · 25-10-2026 04:14 PM IST

തൃക്കരിപ്പൂര്‍: വീട്ടിലെ പാചകവാതകത്തിന് തീപിടിച്ചാല്‍ അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് തങ്കയത്തെ വീട്ടമ്മമാര്‍ മനസിലാക്കി. നിത്യജീവിതത്തിലെ അപകട ഘട്ടങ്ങളില്‍ സമചിത്തത കൈവിടാതെ മുന്നേറുന്നതിന്റെ പാഠങ്ങളിലൂടെയാണ് പ്രധാന അഗ്‌നിസുരക്ഷ സന്ദേശങ്ങള്‍ കൈമാറിയത്. തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയുടെ വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗ നിര്‍ദ്ദേശ സമിതിയാണ് അഗ്‌നിസുരക്ഷ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. അഗ്‌നി സുരക്ഷ ബോധവല്‍ക്കരണ ക്ലാസിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ കെ.ഗോപി, ജിത്തു എന്നിവര്‍ നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് കെ.കെ.അബ്ദുല്ല ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.പി.അബ്ദുല്ല, വൈസ് പ്രസിഡന്റ് എം.എ.അബ്ദുല്‍ റഷീദ്, ട്രഷറര്‍ കെ.അബ്ദുല്‍ ഷൂക്കൂര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പി.ലിയാക്കത്ത് അലി, എം.ജുനൈദ് എന്നിവര്‍ നേതൃത്വം നല്‍കി.