കേരളം
സംസ്ഥാന സ്കൂൾ കായികമേള : ദീപശിഖാ പ്രയാണം ചായോത്ത് സ്കൂളിൽ നിന്ന് ആരംഭിച്ചു
നീലേശ്വരം: കോഴിക്കോട് നടക്കുന്ന അറുപതിയെട്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിലേക്കുള്ള ദീപശിഖ പ്രയാണം ആരംഭിച്ചു. നിരവധി ദേശീയ കായിക താരങ്ങളെ വളർത്തിയെടുത്ത ചായോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ച
ത്. രാവിലെ ഒമ്പതിന്
ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ അധ്യക്ഷനായി അന്തർദേശീയ കായിക പ്രതിഭ കെ.സി. സർവാൻ ദീപശിഖ ഏറ്റുവാങ്ങി. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ വരെ ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ കായിക താരങ്ങൾ ദീപശിഖ പ്രയാണത്തിൽ പങ്കെടുത്തു. ജില്ലയിൽ നീലേശ്വരം രാജാസ് സ്കൂളിലും, പിലിക്കോട് സി.കെ.എൻ. ഹയർ സെക്കണ്ടറി സ്കൂളിലും സ്വീകരണം നൽകി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മനു, ഒക്ലാവ് കൃഷ്ണൻ ജില്ലാപഞ്ചായത്ത് അംഗം ഡോ.സറീന സലാം,പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ വാർഡ് മെമ്പർ ധന്യ
NTFW അസി സെക്രട്ടറി
മൊയ്തീൻ
SSK ഡിപിസി ഷൗക്കത്തലി
PTA പ്രസിഡണ്ട് പി.മനോഹരൻ എസ് എം സി ചെയർമാൻ എ സത്യൻ ഒളിമ്പ്യൻ കുഞ്ഞുമോൾ മദർ PTA പ്രസിഡണ്ട് ധന്യ,
എ ഇ ഒ
സുരേന്ദ്രൻ, ജില്ലാ സ്പോർട്സ് കോർഡിനേറ്റർ പ്രീതിമോൾ, സെക്രട്ടറി ബിജുമാസ്റ്റർ സംസാരിച്ചു സ്ക്കൂൾ പ്രിൻസിപ്പാൾ കെ പി സീമ ചടങ്ങിൽ സംബന്ധിച്ചു സ്ക്കൂൾ ഹെഡ് മാസ്റ്റർ സുനിൽ കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയു പറഞ്ഞു