കേരളം
ബീരിച്ചേരി റെയിൽവേ മേൽപ്പാലം ഏറ്റെടുക്കാനുള്ള സ്ഥലം സംയുക്ത പരിശോധന നടത്തി
തൃക്കരിപ്പൂർ: ബീരിച്ചേരിയിലെ റെയിൽവെ മേൽപ്പാലത്തിന് വേണ്ടി ഏറ്റെടുക്കാനുള്ള സ്ഥലം ആർ.ബി.ഡി.സി.കെ.ഉദ്യോഗസ്ഥരും കിഫ്ബി ലാൻ്റ് അക്വിസിഷൻ റവന്യൂ സംഘവും സംയുക്ത പരിശോധന നടത്തി.ആർ.ബി.ഡി.സി.കെ.ഉദ്യോഗസ്ഥർ തയ്യാറാക്കി നൽകിയ സ്കെച്ച് പ്രകാരം ഏറ്റെടുക്കാനുള്ള ഭൂമിയുടെ സർവ്വേ നമ്പരുകൾ, വിസ്തീർണ്ണം എന്നിവ കൃത്യതയോടെ തിട്ടപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനാണ് സംയുക്ത പരിശോധന നടത്തുന്നത്. ലാൻഡ് അക്വിസിഷൻ കിഫ്ബി സ്പെഷൽ തഹസിൽദാർ എം.സ്മിത പരിശോധനക്ക് നേതൃത്വം നൽകി. സർവ്വേയർ ഷാജി, റവന്യൂ ഇൻസ്പെക്ടർ വിജയകുമാർ, വാല്യൂ വേഷൻ അസിസ്റ്റൻ്റുമാരായ രഞ്ജിത്ത്, ഗോപാലകൃഷ്ണൻ, ആർ.ബി.ഡി.സി.കെ. പ്രോജക്ട് എൻജിനീയർ അനിൽ കുമാർ, സീനിയർ മാനേജർ അനീഷ് തുടങ്ങിയവരാണ് പരിശോധനാ സംഘത്തിലുണ്ടായത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജിത സഫറുല്ല, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ടി.എസ്.നജീബ്, പഞ്ചായത്ത് അംഗങ്ങളായ ഫായിസ് ബീരിച്ചേരി, എം.ബി സുലൈഖ, റെയിൽവെ ആക്ഷൻ കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ വി.കെ ബാവ, കൺവീനർ ഇ. ജയചന്ദ്രൻ, സത്താർ വടക്കുമ്പാട്, കെ.ശശിധരൻ, വി.വി.കൃഷ്ണൻ, എം.പി.ബിജീഷ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായ സഹകരണം നൽകി.