കേരളം
എന്‍.ജി.ഒ അസോസിയേഷന്‍ ആഹ്ലാദ പ്രകടനം നടത്തി
തൃക്കരിപ്പൂര്‍: കേരളം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലും ക്ഷാമബത്തയും ക്ഷാമാശ്വാസവും നല്‍കി സര്‍ക്കാര്‍ ജീവനക്കാരെ
യും പെന്‍ഷന്‍കാരെയും യു.ഡി.എഫ് സര്‍ക്കാര്‍ ചേര്‍ത്തു പിടിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ടൗണില്‍ പ്രകടനവും പൊതു
യോഗവും നടത്തി. ഏറെ വര്‍ഷമായി സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ കാരും ആവശ്യപ്പെട്ടു വരുന്ന ക്ഷാമബത്തയും ക്ഷാമാശ്വാസവും അനുവദിച്ച
യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് സമാപിച്ചു. കേരള എന്‍.ജി.ഒ അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പരിപാടി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം റെനില്‍സണ്‍ കെ. തോമസ്
ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ബ്രാഞ്ച് പ്രസിഡന്റ് എ.സുബിന്‍രാജ് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം രതീഷ് പെരിയങ്ങാനം, ബ്രാഞ്ച് സെക്രട്ടറി
പി.വി പ്രകാശന്‍, ട്രഷറര്‍ കെ.കെ. വിശ്വനാഥന്‍ സംസാരിച്ചു. അസോസിയേഷന്‍ ജില്ല കമ്മിറ്റി അംഗം കെ.സി. ബിജു, ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഷേര്‍ളി ഉറുമീസ്, വനിതാ ഫോറം കണ്‍വീനര്‍ പി.സരിത എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.