കേരളം
കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂര്
തിരുവനന്തപുരം: കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂര്‍. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവര്‍ണറായി എത്തിയത്. സിക്കിം ഗവര്‍ണറായിരിക്കെയാണ് മാഥുര്‍ കേരള ഗവര്‍ണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍ ജനപ്രതിനിധികള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് എത്തിയില്ല.