THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു

Shareef Kooleri · 24-09-2026 11:53 AM IST

കാസര്‍കോട്: പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും പദ്ധതികള്‍ രൂപീകരിക്കുന്നതിനും നിര്‍വഹണം നടത്തുന്നതിനും വിലയിരുത്തുന്നതിനും സര്‍ക്കാരിനെ സഹായിക്കുന്നതിനായി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് രജിസ്ട്രി തയ്യാറാക്കുന്നത്. താല്‍പ്പര്യമുള്ള സംഘടനകള്‍ വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, പ്രവര്‍ത്തന മേഖല, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, മൂന്ന് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ സഹിതം dpoksgd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 2026 സെപ്റ്റംബര്‍ 27നകം സമര്‍പ്പിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. ബി എം അനില്‍ കുമാര്‍ അറിയിച്ചു