കേരളം
സൂര്യമൂര്‍ത്തിക്ക് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിടയേകാന്‍ സാംസ്‌കാരിക കേരളം. കലയുടെ സൂര്യമൂര്‍ത്തിയുടെ ഭൗതിക ശരീരം അവസാനമായി ഒന്ന് കാണാന്‍ നിരവധിപേരാണ് എത്തിയിരിക്കുന്നത്. പൊതുദര്‍ശനം രാവിലെ 7 മണി മുതല്‍ തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍ തുടങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കം കേരളത്തിലെ വിവിധ കലാ - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിലും കലാ - സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലിയേകാന്‍ എത്തും. ഔദ്യോഗിക ബഹുമതികളോടെയും പ്രിയപ്പെട്ടവരുടെയും സാനിധ്യത്തില്‍ വൈകിട്ട് 5ന് തൈക്കാട് ശാന്തിക്കവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. സംസ്‌കാരം വൈകിട്ട് 6.45 നായിരിക്കും. സൂര്യയില്‍ എല്ലാ പരിപാടികളും തുടങ്ങിയിരുന്നത് 6.45 നായിരുന്നു. അദ്ദേഹത്തിന്റെ മരണം സംഭവിച്ചതും 6.45 നായിരുന്നു.