THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാലാനുസൃതമായി ആധുനീകരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയില്

Liyas · 23-09-2026 03:13 PM IST

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാലാനുസൃതമായി ആധുനികരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.

കളക്ടറേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ വെയര്‍ ഹൗസില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ ഡി സജിത് ബാബു പരിശോധിക്കുന്നു. ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷ് സമീപം · Photo:
കാസര്‍കോട്: തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാലാനുസൃതമായി ആധുനികരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ വിവിധ തലങ്ങളിലുള്ള ഉദ്യാഗസ്ഥര്‍ക്ക് പ്രയോജനപ്പെടുന്ന എ ഐ ചാറ്റ്‌ബോട്ട്, പോളിംഗ് സ്റ്റേഷന്‍ ലൊക്കേറ്റര്‍ ആപ്പ് എന്നിവ ആരംഭിക്കുന്നതും ജില്ല ഇലക്ഷന്‍ മാനേജ്‌മെന്റ്പ്ലാന്‍ ഓണ്‍ലൈനില്‍ കൊണ്ടുവരുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായിട്ടാണ് ഈ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നത് 2019 ല്‍ കാസര്‍കോട് ജില്ലയില്‍ കളക്ടറായിരിക്കുമ്പോള്‍ എല്ലാ പോളിംഗ് ബൂത്തുകളുടെ വിവരങ്ങളും ക്യൂ ആര്‍ കോഡില്‍ ലഭ്യമാക്കിയിരുന്നുവെന്നും ജില്ലാതലത്തില്‍ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പടുത്തി ഡെംപ് അച്ചടിച്ചിരു വെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലുണ്ട്. എല്ലാ സ്‌ക്കൂളുകളിലെ ബൂത്തുകളിലും ഫാന്‍, ലൈറ്റ്, കുടിവെള്ളം ശുചിമുറി എന്നിവ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കൂടിയായ ഡോ. ഡി സജിത് ബാബു പറഞ്ഞു. ജില്ലയിലെ മുഴുവന്‍ അപേക്ഷകളും അടുത്തമാസം 15നകം തീര്‍പ്പാക്കാന്‍ ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള ഡാറ്റ അടിയന്തരമായി പുതുക്കുന്നതിനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. എ ഡി എം പി ഉദയകുമാര്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ കെ. അജീഷ് വരണാധികാരികളായ ആര്‍ഡിഒമാര്‍ ഡപ്യൂട്ടി കളക്ടര്‍മാര്‍ ഇ ആര്‍ ഒ മാരായ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ഭാഗമായ ഇലക്ഷന്‍ വെയര്‍ ഹൗസിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശനം നടത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ എ എസ് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ് എ ഡി എം പി ഉദയകുമാര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.