THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
അന്താരാഷ്ട്രം

ജപ്പാനിൽ ഡുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് 6 പേർ കൊല്ലപ്പെട്ടു

Shareef Kooleri · 23-09-2026 07:27 AM IST

പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കി. ചിബ പ്രവിശ്യയെയാണ് ഈ പ്രകൃതിദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. അമ്പതിനായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടു. കാണാതായവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

ടോക്കിയോ: ജപ്പാനിൽ ഡുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് 6 പേർ കൊല്ലപ്പെട്ടു. 22 ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രതികൂല കാലവസ്ഥ മൂലം മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കി. ടോക്കിയോയിലും സമീപ സംസ്ഥാനങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. 50,000 വീടുകളിൽ വൈദ്യുതി മുടങ്ങി. ജപ്പാന്റെ പസഫിക് തീരത്തുകൂടി കടന്നുപോയ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ജപ്പാനിൽ സൃഷ്ടിച്ചത്. കനത്ത മഴയെത്തുടർന്ന് ചിബ പ്രവിശ്യയിലെ അമ്പത്തെണ്ണായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറി. ജപ്പാനിൽ സിൽവർ വീക്ക് എന്ന പേരിൽ അറിയപ്പെടുന്ന അവധിക്കാലത്താണ് ഈ പ്രകൃതിദുരന്തം ഉണ്ടായത്. ഓഗസ്റ്റിലും സെപ്റ്റംബർ തുടക്കത്തിലും കനത്ത മഴ നേരിട്ട ചിബ പ്രവിശ്യയെയാണ് ഈ കൊടുങ്കാറ്റും ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. ചിബയിൽ മാത്രം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അമ്പത്തൊന്നുകാരൻ ഉൾപ്പെടെ അഞ്ചുപേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മറ്റുള്ളവർ 70നും 80നും ഇടയിൽ പ്രായമുള്ളവരാണ്. ടോക്കിയോയ്ക്ക് സമീപമുള്ള കനഗാവ പ്രവിശ്യയിലെ യോക്കോസുക, മിയുര എന്നിവിടങ്ങളിൽ തുടർച്ചയായ മണ്ണടിച്ചിലുകൾ ഉണ്ടായി. കാണാതായവർക്കായി നാലുപേർക്കായിപോലീസ് തിരച്ചിൽ തുടരുകയും ചെയ്യുകയാണ്.