കായികം
സിയ സിറാജ് വീണ്ടും സ്വര്‍ണത്തിളക്കത്തില്
തൃക്കരിപ്പൂര്‍ ബീരിച്ചേരി സ്വദേശികളായ സിറാജ് സൈനബി ദമ്പതികളുടെ മകളായ സിയ തൃക്കരിപ്പൂര്‍ തൈക്കൊണ്ടോ അക്കാദമിയിലെ പരിശീലനത്തിലാണ് തൈക്കൊണ്ടോ അഭ്യസിച്ചത്. നിരന്തര പരിശീലനവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നിറഞ്ഞ പിന്തുണയും സഹായവും സിയ സിറാജിന്റെ ഈ പ്രതിഭാ പട്ടത്തിന് കാരണമായി
തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ ഉപജില്ല, കാസര്‍ഗോഡ് റവന്യൂ ജില്ല ഗെയിംസ് മത്സരങ്ങളില്‍ തൈക്കൊണ്ടോ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി മെട്ടമ്മല്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനഭിമാനമായ സിയ സിറാജ് എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന 68 മത് സംസ്ഥാന തൈക്കൊണ്ടോ ചാംപ്യന്‍ഷിപ്പിലും സ്വര്‍ണ മെഡല്‍ നേടുകയും ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത് ജില്ലയുടെ അഭിമാന താരമായി.
തൃക്കരിപ്പൂര്‍ ബീരിച്ചേരി സ്വദേശികളായ സിറാജ് സൈനബി ദമ്പതികളുടെ മകളായ സിയ തൃക്കരിപ്പൂര്‍ തൈക്കൊണ്ടോ അക്കാദമിയിലെ പരിശീലനത്തിലാണ് തൈക്കൊണ്ടോ അഭ്യസിച്ചത്. നിരന്തര പരിശീലനവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നിറഞ്ഞ പിന്തുണയും സഹായവും സിയ സിറാജിന്റെ ഈ പ്രതിഭാ പട്ടത്തിന് കാരണമായി. പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികച്ച മുന്നേറ്റം നടത്തുന്ന സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മറ്റൊരു പൊന്‍ തൂവലാണ് സിയയുടെ സ്വര്‍ണപ്പതക്കം.